ഗുണ്ടില്‍പേട്ടില്‍ വാഹാനാപകടത്തില്‍ രണ്ടു മലയാളികള്‍ക്കു ദാരുണാന്ത്യം

ബത്തേരി: കര്‍ണാടകയിലെ ഗുണ്ടില്‍പേട്ട കുത്തന്നൂരില്‍ പാല്‍ ലോറിയുമായി കൂട്ടിയിടിച്ച പിക്കപ്പ് വാനിലെ രണ്ടു പേര്‍ക്കു ദാരുണാന്ത്യം. വയനാട് കമ്പളക്കാട്, കൂരാച്ചുണ്ട് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നു ഉച്ചകഴിഞ്ഞാണ് അപകടം. മരിച്ചവരില്‍ ഒരാളുടെ പക്കല്‍നിന്നു ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സ് കമ്പളക്കാട് സ്വദേശിയുടെ പേരിലുള്ളതാണ്. സവോള കയറ്റി കേരളത്തിലേക്കു വരികയായിരുന്നു പിക്കപ്പ് വാന്‍. ഇരുവരും സംഭവസ്ഥലത്തു മരിച്ചു. കെ.എല്‍.12 എന്‍ 7191 നമ്പര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published.

Social profiles