വയനാട് ജില്ലാ വടംവലി അസോസിയേഷനു പുതിയ ഭാരവാഹികള്‍

ഷാജി ചെറിയാന്‍ പ്രസിഡന്റ്, ഇ.കെ.മുഹമ്മദ് ഫസല്‍ സെക്രട്ടറി.

കല്‍പറ്റ: വയനാട് ജില്ലാ ടഗ് ഓഫ് വാര്‍(വടംവലി) അസോസിയേഷന്‍ പ്രസിഡന്റായി ഷാജി ചെറിയാനെ തെരഞ്ഞെടുത്തു. ഇ.കെ.മുഹമ്മദ് ഫസല്‍(സെക്രട്ടറി), കെ.എ.മുസമ്മില്‍(ട്രഷറര്‍), സാലു വടക്കന്‍(ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. തെരഞ്ഞെടുപ്പിനായി ചേര്‍ന്ന ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന സെക്രട്ടറി ആര്‍.രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ സലിം കടവന്‍, സാലു വടക്കന്‍, ഷാജി ചെറിയാന്‍, ഇ.കെ.മുഹമ്മദ് ഫസല്‍, കെ.എ.മുസമ്മില്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ ജോയിന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആര്‍. രാമനാഥനെ ആദരിച്ചു.

Leave a Reply

Your email address will not be published.

Social profiles