ഗുണ്ടല്‍പേട്ട വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു

അജ്മല്‍, അല്‍ത്താഫ്

ബത്തേരി: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയ്ക്കു സമീപം കുത്തന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് നടുക്കണ്ടി അബ്ദുവിന്റെ മകന്‍ അജ്മല്‍(21), കോഴിക്കോട് കൂരാച്ചുണ്ട് ചീനിക്കല്‍ വീട്ടില്‍ സലാമിന്റെ മകന്‍ അല്‍ത്താഫ്(21) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച കെ.എല്‍.12 എന്‍ 7191 നമ്പര്‍ പിക്കപ്പ്‌വാന്‍ ഇന്നുച്ചകഴിഞ്ഞു രണ്ടരയോടെ പാല്‍ ടാങ്കറുമായി കുട്ടിയിടിച്ചയായിരുന്നു അപകടം. പിക്കപ്പില്‍ സവോള കയറ്റി മടങ്ങുകയായിരുന്നു യുവാക്കള്‍. ഇരുവരും സംഭവസ്ഥലത്തു മരിച്ചു. അജ്മലിന്റെ ബന്ധുവാണ് അല്‍ത്താഫ്. ഈങ്ങാപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നു വെള്ളിയാഴ്ചയാണ് യുവാക്കള്‍ കര്‍ണാടകയ്ക്കു പോയത്. വിദേശത്തായിരുന്ന അജ്മല്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: താഹിറ. സഹോദരി: ഹംന ഫാത്തിമ. നൂര്‍ജഹാനാണ് അല്‍ത്താഫിന്റെ മാതാവ്. സഹോദരങ്ങള്‍: അത്ഹര്‍ഷാദ്, അജീബ, ഹൈറു, അമാന.

Leave a Reply

Your email address will not be published.

Social profiles