തെനേരി ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ 25 മുതല്‍

കാക്കവയല്‍: വയനാട്ടിലെ പ്രമുഖ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ തെനേരി ഫാത്തിമ മാതാ ദേവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാള്‍ 25 മുതല്‍ മെയ് ഒന്നുവരെ ആഘോഷിക്കുമെന്നു വികാരി ഫാ.ജയിംസ് കുന്നത്തേട്ട് അറിയിച്ചു. 25നു വൈകുന്നേരം4.15നാണ് കൊടിയേറ്റ്. തിരുനാള്‍ ദിവസങ്ങളില്‍ കുട്ടികളുടെ ദിനം, ദമ്പതികളുടെ ദിനം, വാഹന ദിനം, ദിവ്യകാരുണ്യ ദിനം എന്നിവ ആഘോഷിക്കും. ഇടവകയിലെ 70 വയസ്സ് കഴിഞ്ഞ അംഗങ്ങളെ ആദരിക്കും. ഫാ.ജിതിന്‍ പീച്ചാട്ട്, ഫാ.ആന്റണി പാപ്പനശേരിയില്‍, ഫാ.സുനില്‍ മഠത്തില്‍, ഫാ.ദിപു തൈത്തറയില്‍, ഫാ.സ്റ്റെനി പറമ്പത്ത്, ഫാ.ബാബു മുരിങ്ങയില്‍, ഫാ.സോണി ഇടശേരിയില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും . തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന എന്നിവ ഉണ്ടാകും. മെയ് ഒന്നാണ് പ്രധാന തിരുനാള്‍ ദിനം. അന്നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന. 10.15നു തിരുനാള്‍ പാട്ടുകുര്‍ബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ ഉണ്ടാകും.

Leave a Reply

Your email address will not be published.

Social profiles