വിലയില്ല; എണ്ണപ്പന കര്‍ഷകര്‍ പ്രതിസന്ധിയില്‍

പനമരം: ന്യായമായ വില ലഭിക്കാത്തതിനാല്‍ ദുരിതത്തിലായി എണ്ണപ്പന കര്‍ഷകര്‍. മികച്ച വരുമാനം പ്രതീക്ഷിച്ചാണ് പലരും നെല്‍വയലുകളിലും തോട്ടങ്ങളിലും എണ്ണപ്പന കൃഷി ആരംഭിച്ചത്. എന്നാല്‍ ഒരു കിലോ എണ്ണപ്പന കുരുകൊടുത്താല്‍ 10 രൂപ പോലും കിട്ടാത്ത അവസ്ഥയാണ്. ഇത് കര്‍ഷകരെ ഏറെ നിരാശപ്പെടുത്തുന്നു. വരുമാനം കുറവായതിനാല്‍ പന എണ്ണപ്പന പിഴുത് മാറ്റാന്‍ തീരുമാനിച്ചാല്‍ അതും വലിയ പ്രായസമാണുണ്ടാക്കുന്നത്.
പത്തും പതിനഞ്ചും വര്‍ഷമായ നിരവധി എണ്ണപ്പനകള്‍ ജില്ലയിലെ വിവിധയിടങ്ങളിലുണ്ട്. തൈകള്‍ വെക്കുമ്പോള്‍ നല്ല വരുമാന പ്രതീക്ഷയായിരുന്നു കര്‍ഷകര്‍ക്ക്. വന്‍ വില കൊടുത്താണ് കര്‍ഷകര്‍ തൈകള്‍ വാങ്ങിച്ചത്. എന്നാല്‍ ഇതിന്റെ കായ എങ്ങിനെയാണ് എടുക്കേണ്ടത് എന്നു പോലും പലര്‍ക്കും അറിയുമായിരുന്നില്ല. ഇതിന്റെ വില്‍പന എവിയെടെന്നും അറിയില്ല.
ക്രൂഡ് ഓയില്‍, പെയിന്റ് നിര്‍മ്മാണം ഷീറ്റ് നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഇവയുടെ കായ്കള്‍ സംഭരിക്കാനുള്ള സ്ഥലങ്ങള്‍ കുറഞ്ഞതാണ് കര്‍ഷകര്‍ക്ക് പ്രായസമായിരിക്കുന്നത്. പൊതുവെ തുച്ഛമായ വില ലഭിക്കുന്ന ഇവ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്. സംഭരണശാലകള്‍ അടുത്തൊന്നും ഇല്ലാത്തതും ഇടവിളയായി എണ്ണപ്പന കൃഷി ചെയ്യുന്ന ആളുകളെ നിരാശപ്പെടുത്തെന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇതിന് വേണ്ട പ്രോല്‍സാഹനം ലഭിക്കാത്തതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. പലരും ഇപ്പോള്‍ എണ്ണപ്പന വെട്ടി ഒഴിവാക്കുന്ന അവസ്ഥയാണ്. തോട്ടങ്ങളില്‍ ഇപ്പോള്‍ കാഴ്ചവസ്തുവായി മാത്രം നിലനില്‍ക്കുന്ന ഇവകള്‍ മറ്റ് കൃഷി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇവയുടെ ചില്ലകള്‍ തണലാകുന്നതാണ് ഏറെ പ്രായാസം. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഈ കൃഷിക്ക് താങ്ങുവില ഉറപ്പാക്കാനും സബ്‌സിഡി നല്‍കി കൃഷിയെ പ്രോത്സാപ്പിക്കാനും പുതിയ സംഭരണശാലകള്‍ തുറക്കാനുമുള്ള നടപടികള്‍ കൈകൊള്ളമെന്ന്് പനമരത്തെ എണ്ണപ്പന കര്‍ഷകര്‍ പറയുന്നത്. പനമരം പഞ്ചായത്തിലെ താഴെ പരക്കുനി, മേലെ എടത്തുംകുന്ന് എന്നീ പ്രവേശങ്ങളിലാണ് എണ്ണപ്പന കൃഷി വ്യാപകമായിട്ടുള്ളത്.

Leave a Reply

Your email address will not be published.

Social profiles