കോട്ടക്കുന്ന് കോളനിക്കാര്‍ക്ക് കുടിവെള്ളമെത്തിച്ച് പ്രവാസി കൂട്ടായ്മ

കോട്ടക്കുന്ന് കോളനിയില്‍ കുഴല്‍ക്കിണറിന്റെ ഉദ്ഘാടനം ഡിവിഷന്‍ കൗണ്‍സിലറും മാനന്തവാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനുമായ പി.വി.എസ് മൂസ നിര്‍വഹിക്കുന്നു

മാനന്തവാടി: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ 6ാം വാര്‍ഡ് കോട്ടക്കുന്നിലെ 20 കുടുംബങ്ങള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കി സൗദി പ്രവാസി കൂട്ടായ്മ. വേനല്‍ കാലത്ത് കിണറുകള്‍ വറ്റുന്നതോടെ പ്രയാസത്തിലായ കുടുംബങ്ങള്‍ക്കാണ് സൗദി പ്രവാസികള്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ച് നല്‍കിയത്. പ്രവാസിയായ പി വി നാസറിന്റെ നേതൃത്വത്തില്‍ സൗദിയിലെ സ്വദേശികളുടെയും സ്വദേശികളുടെയും സഹകരണത്തോടെ 2 ലക്ഷത്തോളം രൂപ ചിലവിലാണ് കുടിവെള്ള സൗകര്യമൊരുക്കിയത്. കുഴല്‍ക്കിണറിന്റെ ഉദ്ഘാടനം ഡിവിഷന്‍ കൗണ്‍സിലറും മാനന്തവാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനുമായ പി.വി.എസ് മൂസ നിര്‍വഹിച്ചു. മുനീര്‍ പാറക്കടവത്ത്, സലിം പി.എച്ച്, വിനു ആലിയാട്ടുകുടി, റീജ രവി, ശുഭ ദാസന്‍, വിഭ എം.പി, എം.അലവി, മജീദ് പട്ടാമ്പി പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles