മില്ലുമുക്ക് സ്രാമ്പി പരിസരത്തു സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

കണിയമ്പാറ്റ മില്ലുമുക്കിനു സമീപം അപകടത്തില്‍പ്പെട്ട കാര്‍

കണിയാമ്പറ്റ(വയനാട്): കല്‍പറ്റ-മാനന്തവാടി റോഡില്‍ കണിയാമ്പറ്റ മില്ലുമുക്ക് സ്രാമ്പി പരിസരത്തു റോഡ് സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. വാഹനാപകടങ്ങള്‍ തുര്‍ക്കഥയാകുന്ന സാഹചര്യത്തിലാണിത്. ഇന്നു രാവിലെയും സ്രാമ്പിക്കുമുന്നില്‍ അപകടം ഉണ്ടായി. പനമരം അഞ്ചുകുന്ന് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മഞ്ചേരിയില്‍നിന്നു സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കണ്ടു മടങ്ങുകയായിരുന്നു കാര്‍ യാത്രികര്‍. ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published.

Social profiles