പൊതുപരീക്ഷ: ഉന്നത വിജയികളെ അനുമോദിച്ചു

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ പറളിക്കുന്ന് ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയില്‍ അനുമോദിക്കുന്നു.

കമ്പളക്കാട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതു പരീക്ഷയില്‍ പറളിക്കുന്ന് ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയിലെ ടോപ് പ്ലസ്, ഡിസ്റ്റിംഗ്ഷന്‍ നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അഞ്ചാം തരത്തില്‍ ടോപ് പ്ലസ് നേടിയ ഫാത്തിമ നിസ്ല, ഡാനിഷ് മുഹമ്മദ്(ഡിസ്റ്റിംഗ്ഷന്‍), പത്താം തരത്തില്‍ ഡിസ്റ്റിംഗ്ഷന്‍ നേടിയ പി.ജുമൈല എന്നിവരെയാണ് സ്‌പെഷ്യല്‍ പി.ടി.എ യോഗത്തില്‍ അനുമോദിച്ചത്. ഖത്തീബ് ഇബ്രാഹിം അസ്ഹരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.ഹനീഫ് ഹാജി അധ്യക്ഷത വഹിച്ചു. സഅദര്‍ മുഅല്ലിം ഹാരിസ് ബാഖവി വിഷയാവതരണം നടത്തി. എം. ചെറിയമ്മദ് ഹാജി, എം.കെ.അബ്ദുല്‍ ജലീല്‍, എം.കെ.ഷമീര്‍, ഒലിച്ചില്‍ മജീദ്, അഷ്‌റഫ് മച്ചിങ്ങല്‍, സി.അബ്ദുറഹീം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഒ.കെ.മൊയ്തീന്‍ ഹാജി സ്വാഗതവും പി.സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles