വൈത്തിരിയിലെ കുടിവെള്ളപ്രശ്‌നം പരിഹാരം തേടുന്നു

വൈത്തിരി: പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ജനം കുടിവെള്ളത്തിനു ബുദ്ധിമുട്ടുന്നു. 10,11 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട നരിക്കോടുമുക്ക് പ്രദേശവാസികള്‍ക്കു ജല അതോറിറ്റിയുടെ വെള്ളം പകല്‍ കിട്ടിയിട്ട് രണ്ടു മാസത്തിലധികമായി. ഇപ്പോള്‍ രാത്രി 11നു ശേഷമാണു വെള്ളം ലഭിക്കുന്നത്. പ്രദേശത്തെ 200ലധികം കുടുംബങ്ങളില്‍ കുറച്ചുപേര്‍ക്കു മാത്രമാണ് കിണറുള്ളത്. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തെ ഗാര്‍ഹിക ആവശ്യത്തിനു ആശ്രയിക്കുന്നവരില്‍ സ്വന്തമായി സംഭരണി സ്ഥാപിക്കാത്തവരാണു വിഷമത്തിലായത്.
പലര്‍ക്കും കുടിവെള്ളം സംഭരിക്കണമെങ്കില്‍ ഉറക്കമൊഴിച്ചു കാത്തിരിക്കേണ്ട സ്ഥിതിയാണ്. പ്രായമുള്ളവര്‍ക്കും രോഗികള്‍ക്കും ഇതു കഴിയുന്നില്ല. നേരത്തേ ജനറല്‍ ആശുപത്രിക്കടുത്തുള്ള പമ്പ് ഹൗസില്‍ നിന്നാണു നരിക്കോടുമുക്ക് ഉള്‍പ്പെടെ പ്രദേശങ്ങൡലേക്കു വെള്ളം പമ്പുചെയ്തിരുന്നത്. അപ്പോള്‍ പകല്‍ വെള്ളം ലഭിക്കുമായിരുന്നു. ഇപ്പോള്‍ വൈ.എം.സി.എ റോഡിനു അടുത്ത് നിര്‍മിച്ച പമ്പ്ഹസില്‍നിന്നാണു വെള്ളമെത്തിക്കുന്നത്. പകല്‍ വോള്‍ട്ടേജ് കുറവായതിനാല്‍ രാത്രിയാണ് പമ്പിംഗ്. അര്‍ധരാത്രിയോടെയാണ് ടാപ്പുകളില്‍ വെള്ളമെത്തുന്നത്. പുലര്‍ച്ചെ അഞ്ചിനു വിതരണം നിലയ്ക്കും. ചില ദിവസങ്ങൡ ഒന്നോ രണ്ടോ ബക്കറ്റ് വെള്ളമാണ് കിട്ടുന്നതെന്നു വൈത്തിരി സ്വദേശി ജാസിര്‍ പറഞ്ഞു. മഴക്കാലം ആരംഭിക്കുന്നതോടെ രാത്രി വൈദ്യുതി മുടക്കം ഉണ്ടാകും. ഇതു പമ്പിംഗിനെ ബാധിക്കും. പുതിയ പമ്പ്ഹൗസില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചാല്‍ കുടിവെള്ള പ്രശ്‌നത്തിനു ഒരളവോളം പരിഹാരമാകും. ഇതിനു ഉത്തരവാദപ്പെട്ടവര്‍ സത്വര ഉടന്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

Leave a Reply

Your email address will not be published.

Social profiles