സിസ്റ്റര്‍ ജോസ്‌ലിന്‍: സന്യസ്ത ജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു

ഫാദര്‍ ജോസ് കൊച്ചറക്കല്‍, ഫാദര്‍ ബിജു മാവറ എന്നിവര്‍ ചേര്‍ന്ന് സിസ്റ്റര്‍ ജോസ്‌ലിനെ പൊന്നാടയണിയിക്കുന്നു

കല്‍പറ്റ: സന്യസ്ത ജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പിന്നിട്ട, രണ്ട് ദശാബ്ദക്കാലം കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്ന സിസ്റ്റര്‍ ജോസ് ലിന്റെ സുവര്‍ണ ജൂബിലി ആഘോഷം നടത്തി. കല്ലോടി ഉദയ വായനശാലയില്‍ നടത്തിയ സ്വീകരണസമ്മേളനം മാനന്തവാടി രൂപത മുന്‍ സഹവികാരി ജനറാള്‍, പി ആര്‍ ഒ ഫാദര്‍ ജോസ് കൊച്ചറക്കല്‍ ഉദ്ഘാടനം ചെയ്തു. കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ കെ എ ആന്റണി അധ്യക്ഷത വഹിച്ചു. കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് വികാരി ഫാദര്‍ ബിജു മാവറ മുഖ്യപ്രഭാഷണം നടത്തി. ഒരു മാതൃക അധ്യാപിക, സന്യാസിനി, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളില്‍ അമ്മയുടെ ജീവിതം അങ്ങേയറ്റം മാതൃകാപരവും അനുകരണീയവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എടവക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍ സ്‌നേഹോപകാരം നല്‍കി.

Leave a Reply

Your email address will not be published.

Social profiles