അഡ്വ.എം.ഡി വെങ്കിടസുബ്രഹ്‌മണ്യന് ആദരവ്

അഡ്വ എം.ഡി. വെങ്കിടസുബ്രമഹ്ണ്യന് മടക്കിമല ബാങ്കിന്റെ ഉപഹാരം അഡ്വ.ടി സിദ്ധീഖ് എം.എല്‍.എ നല്‍കുന്നു

കല്‍പറ്റ: മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വ എം.ഡി. വെങ്കിടസുബ്രമഹ്ണ്യന് ബാങ്കിന്റെ ആദരവ്. 1921ല്‍ ഇദ്ദേഹത്തിന്റെ പിതാവ് സ്വാതന്ത്ര സമര സേനാനിയായിരുന്ന ധര്‍മ്മരാജ അയ്യര്‍ തുടങ്ങിയ ഐക്യനാണയ സഖ്യം 1969 ല്‍ സഹകരണ നിയമം വന്നതോടെ മടക്കിമല സര്‍വ്വിസ് സഹകരണ ബാങ്കായി മാറുകയായിരുന്നു. 1972 മുതല്‍ അഡ്വ.എം.ഡി. വെങ്കിടസുബ്രമഹ്ണ്യന്‍ ബാങ്കിന്റെ പ്രസിഡന്റായി. പ്രസിഡന്റ് പദവിയില്‍ 50 വര്‍ഷവും, ബാങ്ക് നിലവില്‍ വന്നിട്ട് നൂറ് വര്‍ഷവും തികയുകയാണ്. ഈ സാഹചര്യത്തിലാണ് അഞ്ച് പതിറ്റാണ്ട് പ്രസിഡന്റ് പദവി പൂര്‍ത്തികരിച്ച അഡ്വ എം.ഡി. സുബ്രമണ്യനെ ബാങ്ക് ഭരണ സമിതിയും ജീവനക്കാരും, മുന്‍ ജീവനക്കാരുമുള്‍പ്പെടെ ആദരിച്ചത്. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ടി.സിദ്ദിഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി. സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ധര്‍മ്മരാജന്‍, ബാങ്ക് ഡയറക്ടര്‍ എം.കെ ആലി, സെക്രട്ടറി പി. ശ്രിഹരി, ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് പി.കെ.ദിനേശന്‍, ബാങ്ക് ലീഗല്‍ അഡൈ്വസര്‍ എം.സി.എം. ജമാല്‍, എം.കെ.പ്രേമന്‍, കൃഷ്ണവേണി, എം.ഒ. ദേവസ്യ, പി.എല്‍ ജോസ് സംസാരിച്ചു.

Leave a Reply

Your email address will not be published.

Social profiles