മുന്‍ ഗവര്‍ണര്‍ ശങ്കരനാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കല്‍പറ്റ: കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ കെ.ശങ്കരനാരായണന്റെ നിര്യാണത്തില്‍ എന്‍.സി.പി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. എം.എല്‍.എ, മന്ത്രി, ഗവര്‍ണര്‍ എന്നീ നിലകൡ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്നു കമ്മിറ്റി അനുസ്മരിച്ചു. പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.എം.ശിവരാമന്‍, ഡോ.എം.പി.അനില്‍, പി.അശോകന്‍, കെ.വി.റെനില്‍, അഷറഫ് പൊയില്‍, കെ.പി.ദാമോദരന്‍, കെ.ബി.പ്രേമാനന്ദന്‍, ഷാജു വന്ദന, അനൂപ് ജോജോ, അഡ്വ.എം.ശ്രീകുമാര്‍, സലീം കടവന്‍, ഒ.എസ്.ശ്രീജിത്ത്, ബേബി പെരുമ്പിലാവില്‍, ജോണി കൈതമറ്റം, അഡ്വ.കെ.യു.ബേബി, എം.പി.ഷാബു,എ.കെ. രവി, എ.മമ്മൂട്ടി, ടോണി ജോണി, ടി.പി.നൂറുദ്ദീന്‍, കെ.മുഹമ്മദലി, പി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles