ലക്കിടിയില്‍ ആനശല്യം രൂക്ഷം; കൃഷി ചെയ്യാനാകാതെ കര്‍ഷകര്‍

വൈത്തിരി: ആനശല്യം മൂലം ലക്കിടിയില്‍ കൃഷി ചെയ്യാനാകാതെ കര്‍ഷകര്‍. കൃഷിയിടങ്ങൡ ഒറ്റയ്ക്കും കൂട്ടമായും മേയുന്ന ആനകള്‍ കനത്ത നാശമാണ് വരുത്തുന്നത്. അടുത്തിടെ ലക്കിയിടിലെ സലാമിന്റെ തൊടിയില്‍ ഇറങ്ങിയ ആന ഒമ്പത് തെങ്ങ് നശിപ്പിച്ചു. നട്ടുപരിപാലിച്ച 10 തെങ്ങില്‍ ഒമ്പതും നശിച്ചതിന്റെ വേദനയിലാണ് അദ്ദേഹം.
ലക്കിടിയില്‍ കാടുകളോടുചേര്‍ന്ന് നിരവധി വീടുകളുണ്ട്. ഭക്ഷണവും വെള്ളവും തേടി അലയുന്ന ആനകള്‍ കൃഷിയിടങ്ങളില്‍ എത്തുന്നത് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. സമീപകാലത്താണ് ആനശല്യം വര്‍ധിച്ചതെന്നു ലക്കിടി സ്വദേശി മുരുകന്‍ പറഞ്ഞു. പകലും ആനകളുടെ കാടിറക്കം അപൂര്‍വമല്ല. വന്യജീവി പ്രതിരോധനത്തിനു വനം വകുപ്പ് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്നു ലക്കിടി നിവാസികള്‍ പറയുന്നു. കൃഷിയിടങ്ങളില്‍ എത്തുന്ന ആനകളെ തുരത്തുന്നതില്‍ വനസേന കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ലക്കിടി നിവാസികളുടെ ആവശ്യം.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

Leave a Reply

Your email address will not be published.

Social profiles