വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

നിതിന്‍ (ചിക്കു)

മാനന്തവാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി മുതിരേരി മോളേക്കുന്നേല്‍ ഷാജിയുടെ മകന്‍ നിതിന്‍ (ചിക്കു24) ആണ് മരിച്ചത്. കഴിഞ്ഞ മാസം കാട്ടിക്കുളം തോല്‍പ്പെട്ടിയില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിതിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്നേ മാനന്തവാടി മെഡിക്കല്‍ കോളജില്‍ തിരിച്ചുകൊണ്ടുവന്ന നിതിന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. മാതാവ്: ബീന, സഹോദരങ്ങള്‍: ജിബിന്‍, നിഥുന. സംസ്‌കാരം മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍ ഇന്ന് അഞ്ചു മണിക്ക്.

Leave a Reply

Your email address will not be published.

Social profiles