അവാര്‍ഡ് നിറവില്‍ എന്‍.എം.ഡി.സി

സഹകരണ എക്‌സ്‌പോയില്‍ ഫെഡറല്‍ വിഭാഗത്തില്‍ മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവനില്‍നിന്നു എന്‍.എം.ഡി.സി ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ ഏറ്റുവാങ്ങുന്നു.

കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടന്ന സഹകരണ എക്‌സ്‌പോയില്‍ ഫെഡറല്‍ വിഭാഗത്തില്‍ മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് എന്‍.എം.ഡി.സിക്കു ലഭിച്ചു. സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവനില്‍നിന്നു എന്‍.എം.ഡി.സി ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സ്റ്റാള്‍ അറേഞ്ച്‌മെന്റ്, ഉല്‍പന്നങ്ങള്‍, ഉപഭോക്താക്കളുമായുള്ള ഇടപെടല്‍, മൊത്തം വില്‍പന എന്നീ മാനദണ്ഡങ്ങളാണ് അവാര്‍ഡിനു പരിഗണിച്ചത്.

കോപ് മാര്‍ട്ടിന്റെ വാഹനം കൊച്ചി സഹകരണ എക്‌സ്‌പോ മൈതാനിയില്‍ മന്ത്രി വി.എന്‍.വാസവന്‍
ഫ്‌ളാഗ്ഓഫ് ചെയ്യുന്നു.

അതിനിടെ, ‘കോപ് കേരള’ ഉല്‍പന്നങ്ങളുടെ വിതരണ ശൃംഖലയായ കോപ് മാര്‍ട്ടിന്റെ വാഹനം സഹകരണ എക്‌സ്‌പോ മൈതാനിയില്‍ മന്ത്രി വി.എന്‍.വാസവന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. എന്‍.എം.ഡി.സി ചെയര്‍മാന്‍ പി.സൈനുദ്ദീന്‍, കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ.സനില്‍, എന്‍.എം.ഡി.സി ബിസിനസ് ഡവലപ്‌മെന്റ് ഓഫീസര്‍ മുത്തു റിനീഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles