കാട്ടുപന്നി: കേന്ദ്ര സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരം-കേരള കോണ്‍ഗ്രസ്(എം)

പനമരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ നിരസിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരവും കര്‍ഷകരോടുള്ള വെല്ലുവിളിയുമാണെന്നു കേരള കോണ്‍ഗ്രസ്(എം)മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യേണ്ടതുസംബന്ധിച്ചു പാര്‍ലമെന്റില്‍ പാര്‍ട്ടി എം.പിമാരായ ജോസ് കെ.മാണിയും തോമസ് ചാഴികാടനും ഉന്നയിച്ച സബ്മിഷനുകള്‍ക്കുനേരെ കേന്ദ്ര സര്‍ക്കാര്‍ മുഖംതിരിച്ചുവെന്നു യോഗം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെജില്ലാ കമ്മിറ്റിയുമായി ആലോചിച്ച് ശക്തമായ സമരത്തിനു രൂപം നല്‍കാന്‍ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ഈശോ എം.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഊരശേരി, ഫിലിപ്പ് ഇല്ലിക്കല്‍, അനീഷ് ചെറുക്കാട്ട്, മോഹന്‍ ചീരാത്ത്, ജോളി ചീങ്കല്ലേല്‍, എം.സി.അബ്രഹാം, ടി.സാബു, ജോഷി ഏറത്ത്, ബെന്നി തറപ്പേല്‍, ഫിലിപ് മഞാളി, ബേബി ചെറുക്കാട്ട്, റോയ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles