വൈത്തിരി മാവേലി പാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം

മാവേലി പാലം

വൈത്തിരി:ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ ടൗണുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന മാവേലി പാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം. കാലപ്പഴക്കത്തില്‍ ബലക്ഷയം നേരിടുകയാണ് പാലം. കൈവരി നേരത്തേ തകര്‍ന്നു. താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ നാലു മരക്കഷണങ്ങള്‍ ഉറപ്പിച്ചിരിക്കയാണ്. ശക്തമായി കാറ്റടിച്ചാല്‍ വീഴുമെന്ന അവസ്ഥയിലാണ് ഇതും. കഷ്ടി ഒരു മീറ്ററാണ് പാലത്തിനു വീതി. ഇരുചക്ര വാഹനങ്ങള്‍ക്കേ പാലത്തിലൂടെ സഞ്ചരിക്കാനാകൂ. അതും ഒരേസമയം ഒരു ദിശയില്‍ മാത്രം. വാഹനം പോകുമ്പോള്‍ പാലത്തില്‍ കാല്‍നടയാത്രയും പ്രയാസകരമാണ്. സ്‌കൂളിലേക്കുള്ള വലിയ വാഹനങ്ങള്‍ അധികദൂരം സഞ്ചരിച്ചു വേറെ വഴിക്കാണ് വന്നുപോകുന്നത്. ചുണ്ടേല്‍, പൊഴുതന തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ വൈത്തിരി അങ്ങാടിയില്‍ ബസ്സിറങ്ങി പാലത്തിലൂടെ സ്‌കൂളിലേക്ക് നടക്കുകയാണ് ചെയ്യുന്നത്. പാലം വീതികൂട്ടി പുതുക്കിപ്പണിയുന്നതിനു പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ പലവട്ടം അധികാരികളെ സമീപിച്ചെങ്കിലും അനുകൂല നടപടിയില്ല. സ്‌കൂള്‍ പരിസരത്തു നിരവധി കുടുംബങ്ങളും താമസമുണ്ട്. വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന പാലം ഇവര്‍ക്കും ഉപകരിക്കും.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്‌

Leave a Reply

Your email address will not be published.

Social profiles