നടവയല്‍ ഗ്രന്ഥശാല പ്രവര്‍ത്തനം തുടങ്ങി

നടവയല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം സാഹിത്യകാരന്‍ കെ.ജെ.ബേബി നിര്‍വഹിക്കുന്നു.

നടവയല്‍: നടവയല്‍ കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടവയലില്‍ ‘ നടവയല്‍ ഗ്രന്ഥശാല’ പ്രവര്‍ത്തനം തുടങ്ങി. സാഹിത്യകാരന്‍ കെ.ജെ.ബേബി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി.എ.ദേവസ്യ അധ്യക്ഷത വഹിച്ചു. അന്തരിച്ച എഴുത്തുകാരി സിസിലി പനമരത്തെ ബേബി ജയിംസ് അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സത്താര്‍, സൊസൈറ്റി ഡയറക്ടര്‍ എം.എം.മേരി എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ ജോസ് മാത്യു സ്വാഗതവും ഡയറക്ടര്‍ വിന്‍സന്റ് തോമസ് നന്ദിയും പറഞ്ഞു.
ഇതോടനുബന്ധിച്ചു വയനാട്ടിലെ എഴുത്തുകാരുടെ സുഹൃദ്‌സംഗമം നടന്നു. എഴുപതോളം എഴുത്തുകാര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആശംസ അര്‍പ്പിച്ചു.
തൊഴില്‍, കലാ-കായിക പരിശീലനം, പി.എസ്.സി കോച്ചിംഗ്, ഐ.ഇ.എല്‍.ടി.എസ്-വിദേശഭാഷ പരിശീലനം, വര്‍ക്ക് നിയര്‍ ഹോം തുടങ്ങിയ മേഖലകളിലും സൊസൈറ്റി ഇടപെട്ടുവരികയാണെന്നു പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles