ബത്തേരി ഗവ.കോളേജ് യാഥാര്‍ഥ്യമാക്കണം-കെ.ജി.ഒ.എ

കെ.ജി.ഒ.എ ബത്തേരി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രകാശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: താലൂക്കിനു അനുവദിച്ച ഗവ.കോളേജ് യാഥാര്‍ഥ്യമാക്കണമെന്ന് കെ.ജി.ഒ.എ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വയനാട്ടില്‍ ഗവ.കോളേജില്ലാത്ത ഏക നിയോജകമണ്ഡലം ബത്തേരിയാണ്. 2019 മുതല്‍ എല്ലാ ബജറ്റുകളിലും കോളേജ് തുടങ്ങാന്‍ സ്ഥലമെടുപ്പ് ഉള്‍പ്പെടെ കാര്യങ്ങള്‍ക്കു ഫണ്ട് നീക്കിവച്ചിട്ടുണ്ട്. സ്ഥലം എം.എല്‍.എയുടെ അലംഭാവംമൂലമാണ് സ്ഥലമെടുപ്പ് ഉള്‍പ്പെടെ നടപടികള്‍ വൈകുന്നതെന്നു യോഗം കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ.അരുണ്‍ അധ്യക്ഷത വഹിച്ചു. എം.സജീര്‍, ഡോ.എസ്.ദയാല്‍, എന്‍.അജിലേഷ്, ഡോ.അമല്‍രാജ്, റീത്ത ജോസഫ്, കെ.വി.റിഷിലാല്‍, ജോബിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഇ.കെ.അരുണ്‍ (പസിഡന്റ്്) റീത്ത ജോസഫ്, കെ.എ.പ്രതീഷ് (വൈസ് പ്രസിഡന്റുമാര്‍),ഡോ.അമല്‍രാജ് (സെക്രട്ടറി), കെ.വി.റിഷിലാല്‍, നിന്‍ഡ്രല്ല ജേക്കബ് (ജോയിന്റ് സെക്രട്ടറിമാര്‍), ജി.പ്രമോദ്(ട്രഷറര്‍).

Leave a Reply

Your email address will not be published.

Social profiles