പണ്ണയ്യ ക്ഷേത്ര തിറമഹോത്സവം: ചരിത്രങ്ങളുടെ വര്‍ത്തമാനം

പണ്ണയ്യ ക്ഷേത്ര തിറമഹോത്സവത്തില്‍ നിന്ന്

മാനന്തവാടി: പതിറ്റാണ്ടുകളുടെ ചരിത്ര നിറവില്‍ പണ്ണയ്യ ക്ഷേത്ര മഹോത്സവം കൊണ്ടാടി. തിരുനെല്ലി ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി പി ബി കേശവദാസ് (ബാബു)ന്റെ കുടുംബക്ഷേത്രമാണ് ചരിത്രം വര്‍ത്തമാനം പറയുന്ന പണ്ണയ്യ ക്ഷേത്രം. വയനാട്, കണ്ണൂര്‍, കോഴിക്കോട്, കര്‍ണാടക സ്വദേശികള്‍ ഒത്തുചേരുന്ന ഉത്സവമാണിത്. കേശവദാസിന്റെ കുട്ടത്തെ തറവാട്ടില്‍ നിന്നാണ് പ്രധാന തിറകളായ ഭദ്രകാളിയും, കുട്ടിച്ചാത്തനും, വിഷ്ണു ഗുളികനും പണ്ണയ്യ ക്ഷേത്രത്തില്‍ എത്തുന്നത്. ആയിരങ്ങള്‍ പങ്കെടുക്കുന്ന തിറ മഹോത്സവം ഏവരെയും കുളിര്‍മയ് കൊള്ളിക്കുന്നതാണ്. കൊടുങ്ങല്ലൂര്‍ അമ്മ ഇവിടെ നേരിട്ടെത്തി ഭഗവതിയില്‍ ലയിക്കുന്നുതാണ് ഐതിഹ്യം. മൈസൂര്‍ രാജാവായ വീരരാജേന്ദ്ര വോഡയാറിന്റെ കാലം മുതലേ കേശവദാസിന്റെ കുടുംബം ചരിത്രപ്രസിദ്ധമാണ്. ഹൈന്ദവ വിശ്വാസികളുടെ തിറ മഹോത്സവം അന്നുമുതല്‍ ആരംഭിച്ചു. വിഷു കഴിഞ്ഞുള്ള രണ്ട് ആഴ്ച പിന്നിട്ടാണ് തിറ നടക്കുന്നത്. തിരുനെല്ലി പെരുമാളിന്റെ പ്രതീകമായ വിഷ്ണു ഗുളികന്‍ തിറയാണ് കേരള കര്‍ണാടക ബന്ധം ഊട്ടി ഉറപ്പിക്കുന്നത്. കേശവദാസിന്റെ തറവാട്ടില്‍ നിന്നാണ് പണ്ണയ്യ ക്ഷേത്രത്തില്‍ തിറ കെട്ടിയെത്തുന്നത്. ചരിത്രങ്ങള്‍ കഥപറയുന്ന നിമിഷങ്ങളാണ് രണ്ടു ദിനവും. ക്ഷേത്ര ചടങ്ങുകള്‍ക്ക് തിരുനെല്ലി ക്ഷേത്രം കിഴ്ശാന്തി ഗണേഷ് ഭട്ട്, കോട്ടയം വാകത്തനം കുറിച്ചിഇല്ലത്ത് നാരായണന്‍ പോറ്റി, ദമോദരന്‍ പോറ്റി, ശ്രീധരന്‍ പോറ്റി, തിരുനെല്ലി വട്ടക്കുനി രാജു വാര്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Social profiles