സമസ്ത പൊതു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

സമസ്ത പൊതുപരീക്ഷയില്‍ കമ്പളക്കാട് മദ്രസത്തുല്‍ അന്‍സാരിയ്യയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ സഹീറലി തങ്ങളുടെയും മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍ക്കും ഒപ്പം.

കമ്പളക്കാട്: സമസ്ത പൊതുപരീക്ഷയില്‍ കമ്പളക്കാട് മദ്രസത്തുല്‍ അന്‍സാരിയ്യയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ മാനേജിംഗ് കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. പാണക്കാട് സയ്യിദ് സഹീറലി ശിഹാബ് തങ്ങള്‍ ഉപഹാരങ്ങള്‍ നല്‍കി. 7, 10 ക്ലാസുകളില്‍ ഡിസ്റ്റിംഗ്ഷന്‍ നേടിയ 16 വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി.സി ഇബ്രാഹിം ഹാജി, വി.പി.ഷുക്കൂര്‍ ഹാജി, സി.പി.ഹാരിസ് ബാഖവി, പി.പി.ഖാസിം, അധ്യാപകരായ മുഹമ്മദുകുട്ടി ഹസനി, ഷുഐബ് വാഫി, മുസ്തഫ ഫൈസി, സാജിദ് വാഫി, റഫീഖ് യമാനി , ഇസ്ഹാഖ് ദാരിമി, മൊയ്തുട്ടി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. പി.ടി.അഷ്‌റഫ് സ്വാഗതവും വി.എം.സലീം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles