കല്‍പറ്റയില്‍ മെയ് ഒന്നു മുതല്‍ ഗതാഗത പരിഷ്‌കാരം

കല്‍പറ്റ: നഗരത്തില്‍ ഗതാഗത പരിഷ്‌കാരം മെയ് ഒന്നു മുതല്‍ നടപ്പിലാക്കാന്‍ മുനിസിപ്പല്‍ ട്രാഫിക് അഡൈ്വസറി സമിതി തീരുമാനിച്ചതായി മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ് അറിയിച്ചു. ട്രാഫിക് ജംഗ്ഷന്‍ മുതല്‍ കൈനാട്ടി വരെ പ്രധാന റോഡിന്റെ ഇടതുവശം (പടിഞ്ഞാറ് ഭാഗം) വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. വലതുവശത്ത് നിശ്ചയിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. നിലവിലെ ഓട്ടോ-ഗുഡ്സ്-ടാക്സി സ്റ്റാന്‍ഡുകളില്‍ അത്തരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കും.
പിണങ്ങോട് ജംഗ്ഷനില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കുന്നതോടെ പള്ളിതാഴെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. എച്ച്.ഐ.എം.യു.പി.സ്‌കൂളിനു മുന്‍വശമുള്ള റോഡ് ഘട്ടങ്ങളായി നവീകരിച്ച് വാഹനങ്ങള്‍ക്ക് പ്രധാന റോഡിലേക്ക് പ്രവേശനം അനുവദിക്കും. ആനപ്പാലം ജംഗ്ഷന്‍ വണ്‍വെ ഒഴിവാക്കും.
നഗരത്തിലെത്തുന്ന മുഴുവന്‍ ബസുകളും പുതിയ സ്റ്റാന്‍ഡില്‍ കയറണം. പഴയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വാഹന പാര്‍ക്കിംഗ് നിരോധിച്ചു. നിശ്ചിയിച്ച ബസ്സ്റ്റോപ്പുകളില്‍നിന്നല്ലാതെ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നിയന്ത്രിക്കും. ചെറുറോഡുകളിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലെ ഗതാഗത തടസ്സമൊഴിവാക്കുന്നതിനു 50 മീറ്റര്‍ പരിധിയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. ചരക്കുവാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.

Leave a Reply

Your email address will not be published.

Social profiles