ബത്തേരിയില്‍ കെ.എം.മാണി സ്മൃതി സംഗമം മെയ് ഒന്നിന്

കല്‍പറ്റ: കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് ഒന്നിനു ബത്തേരി ലയണ്‍സ് ഹാളില്‍ കെ.എം.മാണി സ്മൃതി സംഗമം നടത്തും. രാവിലെ 11നു സംസ്ഥാന ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ജില്ലാ പ്രസിഡന്റും കേരള സിറാമിക്‌സ് ചെയര്‍മാനുമായ കെ.ജെ.ദേവസ്യ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍, കേരള സഹകരണ വികസന ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.കെ.മൂര്‍ത്തി, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ്, ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് തുടങ്ങിയവര്‍ പങ്കെടുക്കും. ടി.എസ്.ജോര്‍ജ് സ്വാഗതവും വി.പി.അബ്ദുല്‍ ഗഫൂര്‍ ഹാജി(പാര്‍ട്ടി ജില്ലാ സെക്രട്ടറിമാര്‍) നന്ദിയും പറയും.

Leave a Reply

Your email address will not be published.

Social profiles