അഖിലകേരള വായന മത്സരങ്ങള്‍ നാളെ

കല്‍പറ്റ: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌ക്കൂള്‍ വായനമത്സരം നാളെ രാവിലെ 11 മണിമുതല്‍ 12 വരെ എല്ലാ ലൈബ്രറികളിലും നടക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശിച്ച പുസ്തകങ്ങളില്‍ നിന്നും, പൊതു വിജ്ഞാനത്തില്‍നിന്നം, ഗ്രന്ഥാലോകം മാസികയില്‍ നിന്നുമാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള (16 വയസ് മുതല്‍ 21 വയസ് വരെ) വായനമത്സരം 2 മണി മുതല്‍ 3 വരെയും, 22 വയസ് മുതല്‍ 40 വയസ് പ്രായമുള്ള മുതിര്‍ന്നവരുടെ രണ്ടാം വിഭാഗത്തില്‍ പെടുന്നവരുടെ വായനമത്സരം 3 മണിമുതല്‍ 4 വരെയുംകേരളത്തില്‍ എല്ലാ ലൈബ്രറികളില്‍ വച്ചു നടക്കും.മൂന്ന് വിഭാഗത്തിലായി നടക്കുന്ന വായനമത്സരത്തില്‍ ലൈബ്രറി തലത്തില്‍ നിന്നും വിജയിക്കുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ മെയ് മാസത്തില്‍ നടക്കുന്ന താലൂക്ക് മത്സരത്തിലും,തുടര്‍ന്ന് വിജയിക്കുന്ന വര്‍ക്ക് ജില്ലാ, സംസ്ഥാന തല മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിക്കും. താലൂക്ക് തലം മുതല്‍ വിജയികളാവുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ്, സമ്മാനങ്ങള്‍ ലഭിക്കും.

Leave a Reply

Your email address will not be published.

Social profiles