വേട്ടക്കാരേയും ഇരകളേയും തുല്യരാക്കുന്ന പ്രചാരണം ആര്‍.എസ്.എസിനെ സഹായിക്കാന്‍: എസ്.ഡി.പി.ഐ

കല്‍പറ്റ: മതേതര പാര്‍ട്ടികളെന്ന് പറയപ്പെടുന്ന സി.പി.എമ്മും മുസ്്‌ലിം ലീഗും ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമീകരണ പ്രചാരണ ക്യാമ്പയിന്‍ ആര്‍.എസ്സ്.എസ് സംഘ്പരിവാറിന് സഹായകമാകുന്നതാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അഡ്വ: കെ.എ അയ്യൂബ് പറഞ്ഞു. ഇരകളേ വേട്ടക്കാര്‍ക്കു തുല്യമാക്കുന്ന നിലപാട് നിഷ്പക്ഷതയല്ല കപടതയാണ്. അത് രാജ്യത്ത് നിലനില്‍ക്കുന്ന മതേതര മനസ്ഥിതി തകര്‍ക്കുന്നതും ജനാധിപത്യ സംവിധാനത്തെ അപകടത്തിലാഴ്ത്തുന്നതുമാണ്. സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കാതെ മാറി നിന്ന ചരിത്രമാണ് ഫാഷിസ്റ്റുകളുടേത്. ഇന്നവര്‍ ആര്യരാജ്യം സ്ഥാപിക്കാന്‍ വേണ്ടി മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുകയാണ്. കൂട്ടവംശഹത്യകള്‍ക്ക് തയ്യാറെടുത്ത് സര്‍വ്വസജ്ജരായതിന്റെ പ്രഖ്യാപനങ്ങളാണ് സംഘ്പരിവാര്‍ സംഘടിപ്പിക്കുന്ന ധര്‍മ്മസന്‍സദുകള്‍. രാജ്യത്ത് അരക്ഷിതാവസ്ഥക്ക് കളമൊരുക്കുന്ന ആര്‍.എസ്സ്.എസ്സ് സംഘ്പരിവാരത്തോട് ഇരകളെ സമീകരിക്കുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. ഫാഷിസത്തിനെതിരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് മതേതര രാഷ്ട്രീയ കക്ഷികളുടെ കടമയും കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്. സി.പി.എമ്മും ലീഗും ഫാഷിസവുമായി സമരസപ്പെടരുതെന്നും ആര്‍.എസ്സി.നെ സാമാന്യവല്‍ക്കരിക്കുന്ന പ്രചാരണ ക്യാമ്പയിന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Social profiles