കമിതാക്കള്‍ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ബത്തേരി-മണിച്ചിറയ്ക്കു സമീപം റിസോര്‍ട്ടില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത (22) എന്നിവരാണ് മരിച്ചത്. റിസോര്‍ട്ടിലെ മുറിയില്‍ ഫാനിനോടു ചേര്‍ന്ന കൊളുത്തില്‍ തൂങ്ങി മരിച്ചനിലയില്‍ ഇരുവരെയും ബുധനാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് യുവാവും യുവതിയും റിസോര്‍ട്ടില്‍ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ ഇരുവരെയും മുറിക്കുപുറത്തു കണ്ടില്ല. ജീവനക്കാര്‍ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതേത്തുടര്‍ന്നു റിസോര്‍ട്ട് അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ചു പോലീസ് എത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണ് ദാരുണരംഗം കണ്ടത്. പ്രകാശ്-രമണി ദമ്പതികളുടെ മകനാണ് നിഖില്‍. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. നിലവില്‍ അമരക്കുനിയില്‍ കോഴിക്കട നടത്തുകയാണ്. ബാലന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് ബബിത. പുല്‍പള്ളിയില്‍ ബ്യൂട്ടീഷനാണ്. വീട്ടുകാര്‍ നിഖിലിന്റെ വിവാഹാലോചന നടത്തിവരികയായിരുന്നു. നിഖിലും ബബിതയും കുറച്ചുകാലമായി സൗഹൃദത്തിലായിരുന്നുവെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Social profiles