മൂന്നര പതിറ്റാണ്ടിന്റെ വ്രതപുണ്യവുമായി ചന്ദ്രേട്ടന്‍

പി.ചന്ദ്രന്‍

മാനന്തവാടി: കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വെള്ളമുണ്ട മംഗലശ്ശേരി എസ്റ്റേറ്റ് പി.ചന്ദ്രന്‍ കഴിഞ്ഞ 35 വര്‍ഷമായി റമസാന്‍ കാലത്ത് ഒരു നോമ്പ് പോലും ഒഴിവാക്കിയിട്ടില്ല. കൂടാതെ ആഴ്ചയിലെ എല്ലാ വെള്ളിയാഴ്ച ദിവസവും ഇയാള്‍ നോമ്പ് അനുഷ്ഠിക്കുന്നത് വലിയ പ്രത്യേകതയാണ്. മുസ്്‌ലിം വിഭാഗങ്ങളെ പോലെ രാത്രി സുബഹി ബാങ്കിന് മുമ്പായി അത്താഴം കഴിക്കുകയും വൈകുന്നേരം മഗ് രിബ് ബാങ്ക് വിളി കേട്ടതിന് ശേഷം ഭക്ഷണം കഴിച്ച് നോമ്പ് തുറക്കുന്ന പതിവിന് മാറ്റം വരുത്തിയിട്ടില്ല. അതും ജീവിതത്തില്‍ ഒരിക്കല്‍ പോലും മല്‍സ്യ-മാംസാദികള്‍ കഴിക്കാത്ത ചന്ദ്രന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഈ രണ്ട് സമയത്തും കഴിക്കാറുള്ളത്. ചോറ്, കഞ്ഞി, പുട്ട്, ഇഡലി, ദോശ, പഴങ്ങള്‍ എന്നിവയാണ് കൂടുതലായും ഈ സമയത്തും കഴിക്കുന്നത്. ഇഫ്താര്‍ പരിപാടിയില്‍ പങ്കെടുക്കാറില്ല. മിക്ക ഇഫ്താറിലും നോണ്‍ വെജ് വിഭവങ്ങളായിരിക്കും എന്നത് കൊണ്ടാണ് ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിക്കന്നതെന്ന് ചന്ദ്രേട്ടന്‍ പറയുന്നു.
35 വര്‍ഷമായി ഒരു നോമ്പും ഒഴിവാക്കിയിട്ടില്ല. ഇത്തവണ 30 നോമ്പും ലഭിക്കണമെന്നാണ് എഴുപത് വയസ്സ് കഴിഞ്ഞ ചന്ദ്രേട്ടന്റെ ആഗ്രഹം. പരേതരായ കൂഞ്ഞി ചെക്കന്‍ മാസ്റ്ററുടെയും, കല്ല്യാണിയുടെയും മൂത്തമകനാണ്. വെള്ളമുണ്ട ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിച്ച മൈത്രി ടീച്ചറാണ് ഭാര്യ. ബിസിനസുകാരനായ മഹേഷ്, അഭിഭാഷകയായ മായ എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published.

Social profiles