യൂത്ത് ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് വിതരണം

കല്‍പ്പറ്റ മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് വിതരണവും പ്രാര്‍ത്ഥന സദസ്സും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: കല്‍പ്പറ്റ മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് വിതരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സലാം പാറമ്മല്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ എം തൊടി മുജീബ് മുഖ്യ പ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി മൊയ്തീന്‍ കുട്ടി, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് എ പി ഹമീദ്, സെക്രട്ടറി അലവി വടക്കേതില്‍, യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ എ പി മുസ്തഫ, നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസീസ് അമ്പിലേരി, യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ്, അലി അഷ്‌ക്കര്‍ സംബന്ധിച്ചു. നവാസ് മൗലവി പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി. മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി നൗഫല്‍ കക്കയത്ത് സ്വാഗതവും നാസര്‍ പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles