ജില്ലാ ലോ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ വിരമിച്ചു

കെ.പി ഉണ്ണികൃഷ്ണന്‍

കല്‍പറ്റ: വയനാട് ജില്ലാ നിയമ ഓഫീസര്‍ കെ.പി ഉണ്ണികൃഷ്ണന്‍ 25 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചു. സെക്രട്ടേറിയറ്റ് നിയമവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലാര്‍ക്കായി സേവനം തുടങ്ങി പിന്നീട് സെക്രട്ടറിയേറ്റ് നിയമവകുപ്പിലും മനുഷ്യാവകാശ കമ്മീഷനിലും മലപ്പുറം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി (മഞ്ചേരി) യിലും സെക്ഷന്‍ ഓഫീസറായും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി ഇന്‍സ്പെക്ടറായും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ആസ്ഥാനത്തും കാസറഗോഡ്, വയനാട് ജില്ലകളില്‍ നിയമ ഓഫീസറായും സേവനമനുഷ്ഠിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണ്. ഭാര്യ കോഴിക്കോട് സ്പെഷ്യല്‍ എല്‍.ആര്‍ തഹസില്‍ദാര്‍ ജയശ്രീ എസ്. വാരിയര്‍.

Leave a Reply

Your email address will not be published.

Social profiles