അധ്യാപകര്‍ പട്ടിണി സമരം നടത്തി

കെ.പി.എസ്.ടി.എ പ്രവര്‍ത്തകര്‍ വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ നടത്തിയ പട്ടിണിസമരം സംസ്ഥാന നിര്‍വാഹക സമിതിയംഗം പി.എസ്.ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കെ.പി.എസ്.ടി.എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ പട്ടിണിസമരം നടത്തി. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, അഞ്ചു മാസമായി ഒഴിഞ്ഞുകിടക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ഉടന്‍ നിയമനം നടത്തുക, ഉപജില്ലാ- ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. എസ്.ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.എം.ഉലഹന്നാന്‍, ജില്ലാ സെക്രട്ടറി ടി.എന്‍.സജിന്‍, സംസ്ഥാന കമ്മിറ്റി അംഗം ആല്‍ഫ്രഡ് ഫ്രെഡി, എം.പ്രദീപ്കുമാര്‍, കെ. കെ.പ്രേമചന്ദ്രന്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, ബിജു മാത്യു, ടി.എം.അനൂപ്, ജോസ് മാത്യു, വി.പി.പ്രേംദാസ്, ജോണ്‍സണ്‍ ഡിസില്‍വ, പി.ഡി.തുഷാര, ഷിജു കുടിലില്‍ കെ.സത്യജിത്ത്, ബി.ശ്രീജേഷ്, സി.കെ.സേതു, ജിജോ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published.

Social profiles