വയനാട് പ്രസ് ക്ലബില്‍ ക്രിസ്മസ്-പുതുവത്സരാഘോഷം

വയനാട് പ്രസ് ക്ലബില്‍ ക്രിസ്മസ്-പുതുവത്സരാഘോഷം കേരള ലീഗല്‍ എഡ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ അഡ്വ.ഈശോ എം. ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വയനാട് പ്രസ് ക്ലബില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കേരള ലീഗല്‍ എഡ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാനും അരുണാചല്‍ ലോ അക്കാഡമി സ്ഥാപക ഡയറക്ടറുമായ അഡ്വ. ഈശോ എം. ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് മാനവ സ്‌നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ഏവര്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ സജീവന്‍, ദീപക് മലയമ്മ, രതീഷ് വാസുദേവന്‍, ജംഷീര്‍ കൂളിവയല്‍, സി.വി. ഷിബു, ഹംസ കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. ജോമോന്‍ ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അനീസ് അലി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles