പഴശ്ശി ഗ്രന്ഥാലയത്തില്‍ ക്വിസ്, പ്രബന്ധരചന മത്സരം നടത്തി

മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ നടന്ന ക്വിസ് മത്സരം.

മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ മെഗാ എക്‌സിബിഷന് മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ എന്റെ കേരളം എന്റെ അഭിമാനം പരിപാടിയുടെ ഭാഗമായി പഴശ്ശി ഗ്രന്ഥാലയത്തില്‍ ക്വിസ്, പ്രബന്ധരചന മത്സരം നടത്തി. ജില്ലയിലെ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഉപന്യാസം, പോസ്റ്റര്‍ രചന മത്സരങ്ങളില്‍ പൊതുജനങ്ങളും പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.ഷബിത അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഷാജന്‍ ജോസ്, വി.കെ.പ്രസാദ്, വി.പി.ഷിനോജ്, രമേശ് വെള്ളമുണ്ട, എ.ദിപിന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ക്വിസ് പഴശ്ശി ഗ്രന്ഥാലയത്തിന്റെ വേറിട്ട അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. നവകേരളത്തിന്റെ ചരിത്രവഴികളിലുടെയും മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങളിലൂടെയുമുള്ള യാത്ര ക്വിസിന്റ ഓരോ റൗണ്ടുകളെയും ആകര്‍ഷകമാക്കി. ഹൈടെക് സംവിധാനങ്ങളെ ക്വിസ് റൗണ്ടുകളുമായി ബന്ധിപ്പിച്ചായിരുന്നു അവതരണം. ഗുരുകുലം കോളേജ് പ്രിന്‍സിപ്പല്‍ ഷാജന്‍ ജോസ് ക്വിസ് മാസ്റ്ററായി.

Leave a Reply

Your email address will not be published.

Social profiles