ഭിന്നശേഷിക്കാരുടെ മാതാപിതാക്കളുടെ സംഗമം നടത്തി

മാനന്തവാടിയില്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കളുടെ സംഗമം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: എസ്.വൈ.എസ് വയനാട് ജില്ലാ കമ്മിറ്റി സ്‌നേഹത്തണല്‍ എന്ന പേരില്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കളുടെ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ പല സന്തോഷങ്ങളും മാറ്റിവെക്കേണ്ടിവരുന്നവരാണ് ഭിന്നശേഷിക്കാരുടെ മാതാപിതാക്കളെന്നും അവരെ ചേര്‍ത്തുനിര്‍ത്തുന്ന സ്നേഹത്തണല്‍ സംഗമം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി വസ്ത്രവിതരണം നിര്‍വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ.അഹമ്മദുകുട്ടി ബാഖവി പ്രാര്‍ത്ഥന നടത്തി. സുലൈമാന്‍ അമാനി, സുബൈര്‍ അഹ്സനി, ജമാലുദ്ദീന്‍ സഅദി, ലത്തീഫ് കാക്കവയല്‍, നസീര്‍ കോട്ടത്തറ എന്നിവര്‍ പ്രസംഗിച്ചു. നൗഷാദ് കണ്ണോത്തുമല സ്വാഗതവും സുലൈമാന്‍ സഅദി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles