വയനാട് ജില്ലാതല വായനോത്സവം നടത്തി

കല്‍പറ്റ: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാതല വായനോത്സവം എസ്‌കെഎംജെ ഹൈസ്‌കൂളില്‍ നടത്തി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം എ.ടി. ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം എം. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ ആമുഖപ്രഭാഷണം നടത്തി. എന്‍.കെ. ജോര്‍ജ്, പി. സുരേഷ്ബാബു, സി.എം. സുമേഷ്, മാഗി വിന്‍സന്റ്, എ.കെ. മത്തായി, പി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മീനങ്ങാടി എ.കെ.ജി ഗ്രന്ഥശാലയിലെ ആര്‍. നിളാരേവതി ഒന്നാം സ്ഥാനവും പുല്‍പ്പള്ളി പബ്ലിക് ലൈബ്രറിയിലെ അങ്കിത വിജയ് രണ്ടാം സ്ഥാനവും മേപ്പാടി അക്ഷരം ലൈബ്രറിയിലെ അബിന മോഹന്‍ മൂന്നാം സ്ഥാനവും നേടി. മുതിര്‍ന്നവരുടെ ഒന്നാം വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ലൈബ്രറിയിലെ അമല്‍ റോഷന്‍ ഒന്നാം സ്ഥാനവും കോളേരി ചൈതന്യ ഗ്രന്ഥശാലയിലെ വി.എം. അമൃത രണ്ടാം സ്ഥാനവും അമ്പലവയല്‍ പബ്ലിക് ലൈബ്രറിയിലെ പി.എസ്. ഷാഹിദ് മൂന്നാം സ്ഥാനവും നേടി. മുതിര്‍ന്നവരുടെ രണ്ടാം വിഭാഗത്തില്‍ കമ്മന മംഗളോദയം വായനശാലയിലെ കെ.എസ്. പ്രിയ ഒന്നാം സ്ഥാനവും കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയിലെ പി.എസ്. അഞ്ജു രണ്ടാം സ്ഥാനവും മൈലമ്പാടി അഭിമന്യു വായനശാലയിലെ വി.എസ്.ശ്രീന മൂന്നാം സ്ഥാനവും നേടി. മൂന്നു വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാര്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന വായനോത്സവത്തില്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles