ടി.യു.സി.ഐ മെയ്ദിന റാലി നടത്തി

കല്‍പറ്റയില്‍ ടി.യു.സി.ഐ സംഘടിപ്പിച്ച മെയ്ദിന യോഗം സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ടി.യു.സി.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ മെയ്ദിന റാലിയും യോഗവും നടത്തി. തൊഴിലാളി വിരുദ്ധ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, പെട്രോള്‍-ഡീസല്‍ വില വെട്ടിക്കുറയ്ക്കുക, മനുവാദ ഹിന്ദുത്വ ഫാസിസത്തെ പരാജയപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു റാലി. യോഗം സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. ജര്‍മനിയിലടക്കം ഇടതുശക്തികള്‍ അധികാരത്തിലേറുന്നുണ്ടെങ്കിലും 16,156 ട്രേഡ് യൂനിയനുകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ ശക്തികള്‍ പൂര്‍വാധികം ശക്തിയോടെ അധികാരത്തിലേറി എന്നത് ഒരു ദു:സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ടി.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.ജി.മനോഹരന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം.ജോര്‍ജ്, പി.ടി.പ്രേമാനന്ദ്, ടി.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം കെ.നസീറുദ്ദീന്‍, ബാബു കുറ്റിക്കൈത, കെ.പ്രേംനാഥ് എന്നിവര്‍ പ്രസംഗിച്ചു. എം.കെ.ഷിബു സ്വാഗതവും കെ.ആര്‍.അശോകന്‍ നന്ദിയും പറഞ്ഞു. ബിജി ലാലിച്ചന്‍, കെ.ഉഷാകുമാരി, അബ്ദുല്‍ജലീല്‍, പി.കെ.രാജന്‍, സി.ജെ.ജോണ്‍സണ്‍, പി.കെ.ബാബു തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Social profiles