സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: ഏഴ് ദിവസങ്ങളിലായി 10 സെമിനാറുകള്‍

കല്‍പറ്റ: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന- വിപണന മേളക്കിടെ ഏഴ് ദിവസങ്ങളിലായി നടത്തുന്നത് പത്ത് സെമിനാറുകള്‍. മെയ് ഏഴിനു വൈകീട്ട് നാലിനു മന്ത്രി എ.കെ.ശശീന്ദ്രന്‍ എക്‌സിബിഷനും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30നു ഷഹബാസ് അമന്റെ സംഗീത നിശ അരങ്ങേറും.
എട്ടിനു രാവിലെ 11നു പോലീസ് വകുപ്പ് നടത്തുന്ന ‘സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും’എന്ന സെമിനാര്‍ ജില്ലാ പേലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്യും. സൈബര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി.കെ.ജിജീഷ് വിഷയാവതരണം നടത്തും. ‘വയനാട്-പ്രകൃതി സംരക്ഷണവും നഗര ഗ്രാമാസൂത്രണവും’ എന്ന വിഷയത്തില്‍ അന്നു ഉച്ചകഴിഞ്ഞു മൂന്നിന് തദ്ദേശ ഭരണ വകുപ്പ് നടത്തുന്ന സെമിനാര്‍ ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റിട്ട.ടൗണ്‍ പ്ലാനര്‍ ജി.ശശികുമാര്‍ വിഷയാവതരണം നടത്തും.ഒമ്പതിനു രാവിലെ 10നു കാര്‍ഷിക വികസന-കര്‍ഷക ക്ഷേമവകുപ്പ് ‘പച്ചക്കറിയിലെ കൃത്യതാകൃഷി പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിംഗ്’എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ബിനീഷ്ദാസ് വിഷയാവതരണം നടത്തും. ഉച്ചകഴിഞ്ഞു രണ്ടിനു ധന(ദേശീയ സമ്പാദ്യ)വകുപ്പ് ‘ദേശീയ സമ്പാദ്യ പദ്ധതികളും നിക്ഷേപ സമാഹരണ സാധ്യതകളും; എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് രാകേഷ് രവി വിഷയാവതരണം നടത്തും.
10നു രാവിലെ 11നു സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ‘പൊതു വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനവും കേരളത്തിന്റെ ഭാവിയും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എ യുമായ സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.അബ്ദുല്‍ഹക്കീം, ഡയറ്റ് വയനാട് പ്രിന്‍സിപ്പല്‍ ഡോ.അബ്ബാസ് അലി, മലപ്പുറം എസ്.സി.ആര്‍.ടി.,ആര്‍.ഒ., ഡി.ഐ.ഇ.ടി സീനിയര്‍ ലക്ചറര്‍ കെ.നാരായണന്‍ ഉണ്ണി എന്നിവര്‍ വിഷയാവതരണം നടത്തും.
11നുന് രാവിലെ 11നു തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍; നേട്ടങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി വി.കെ.സുരേഷ് ബാബു വിഷയാവതരണം നടത്തും. 12നു രാവിലെ 10നു മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും സംയുക്തമായി ‘ഏകാരോഗ്യവും ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സും-കാലികപ്രസക്തി,
ഗുണനിലവാരമുള്ള പാലുല്‍പാദനം’ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ഓഫ് അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് ഡോ.സി.ലത മുഖ്യപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞു രണ്ടിനു ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘അടിസ്ഥാന ജീവനരക്ഷാ മാര്‍ഗങ്ങളും പ്രഥമ ശുശ്രൂഷയും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന ഉദ്ഘാടനം ചെയ്യും. മാനന്തവാടി ജില്ലാ ആശുപത്രി അനസ്‌തെറ്റിസ്റ്റ് ഡോ.മനീഷ് വിഷയാവതരണം നടത്തും.
13നു രാവിലെ 11നു വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീധന നിരോധന നിയമവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമവും’ എന്ന വിഷയത്തിലെ സെമിനാര്‍ വയനാട് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി.ആശമോള്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ഗ്ലോറി ജോര്‍ജ് വിഷയാവതരണം നടത്തും. ഉച്ചകഴിഞ്ഞു മൂന്നിനു ചരക്ക് സേവന നികുതി വകുപ്പ് ‘ജി.എസ്.ടി.യില്‍ വന്ന പുതിയ മാറ്റങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ വയനാട് ജോയിന്റ് കമ്മീഷണര്‍ ഓഫ് സ്റ്റേറ്റ് ടാക്‌സ് പി.സി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ കെ.ഗിരീഷ് കുമാര്‍ വിഷയാവതരണം നടത്തും.

Leave a Reply

Your email address will not be published.

Social profiles