ഐ.എന്‍.ടി.യു.സി മെയ്ദിന റാലി നടത്തി

കല്‍പറ്റയില്‍ ഐ.എന്‍.ടി.യു.സി നടത്തിയ മെയ്ദിന റാലി.

കല്‍പറ്റ: ഐ.എന്‍.ടി.യു.സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ മെയ്ദിന റാലി നടത്തി. ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു. മനുഷ്യനെ അടിമപ്പണി ചെയ്യിച്ചിരുന്ന ഇരുണ്ട യുഗത്തിലേക്ക് തൊഴിലാളികളെ തിരികെ നടത്താന്‍ ഭരണകൂടം നത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. മേഖല പ്രസിഡന്റ് മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. ബി.സുരേഷ്ബാബു, സി.ജയപ്രസാദ്, എന്‍.വേണു മാസ്റ്റര്‍, ഗിരീഷ് കല്‍പറ്റ, ഒ.ഭാസ്‌കരന്‍, നജീബ് പിണങ്ങോട്, ഏലിയാമ്മ മാത്തുകുട്ടി, കെ.കെ.രാജേന്ദ്രന്‍, പി.വിനോദ് കുമാര്‍,താരിഖ് കടവന്‍, ആര്‍.രാമചന്ദ്രന്‍, സി.സി.തങ്കച്ചന്‍, ജ്യോതിഷ്‌കുമാര്‍, പി.കെ.മുരളി, ഷാജി കമ്പളക്കാട്, കെ.ശശികുമാര്‍, ഹര്‍ഷല്‍ കോണാടന്‍, ആയിഷ പള്ളിയാല്‍, സുബൈര്‍ ഓണിവയല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles