ബാങ്ക് സ്വകാര്യവല്‍ക്കരണം രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കും-ബി. രാംപ്രകാശ്

ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വയനാട് ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രാംപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:ബാങ്ക് സ്വകാര്യവല്‍ക്കരണം രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുമെന്നു ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രാംപ്രകാശ്. ഫെഡറേഷന്‍ പത്താമത് വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ ടി.വി.മുരളി അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ.മൂര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. എസ്.രാമകൃഷ്ണന്‍, എന്‍.സുന്ദരന്‍, എന്‍.വിനോദ്കുമാര്‍, ആര്‍.ടി.യാദവ്, ടി.സി.പ്രഭാകരന്‍, പി.രാമകൃഷ്ണന്‍, വി.സത്യനാഥന്‍, ബി.വി.മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി കെ.വി.സനൂപ്(സെക്രട്ടറി), സിജു മാത്യു(ചെയര്‍മാന്‍), കെ.റസല്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സിജു മാത്യു സ്വാഗതവും പി.ജെ.ജോയി നന്ദിയും പറഞ്ഞു.

സിജു മാത്യു, കെ.വി.സനൂപ്.

Leave a Reply

Your email address will not be published.

Social profiles