അര്‍ബുദരോഗിക്കു മുകളില്‍ കാരുണ്യത്തിന്റെ കുട നിവര്‍ത്തി ടി.സിദ്ദീഖ് എം.എല്‍.എ

കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ ഹോസ്പിറ്റലില്‍ ജിന്‍സിനൊപ്പം ടി.സിദ്ദീഖ് എം.എല്‍.എ.

കല്‍പറ്റ-നിര്‍ധന കുടുംബാംഗമായ അര്‍ബുദരോഗിയുടെ കൈപിടിച്ച് ടി.സിദ്ദീഖ് എം.എല്‍.എ. വയനാട്ടിലെ പടിഞ്ഞാറത്തറ പേരാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ രോഗശയ്യയിലായിരുന്ന ജിന്‍സിനാണ്(36)ചികിത്സയില്‍ എം.എല്‍.എ തുണയായത്. എം.എല്‍.എ മുന്‍കൈയെടുത്ത് ജിന്‍സിനെ കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ജിന്‍സിന്റെ ദൈന്യം കഴിഞ്ഞ ദിവസം അവിചാരിതമായി വീഡിയോയിലൂടെയാണ് എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ചികിത്സ ലഭ്യമാക്കുന്നതിനു ഇടപെടുകയായിരുന്നു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനുമായി എം.എല്‍എ കൂടിക്കാഴ്ചയും നടത്തി. പരമാവധി ചികിത്സ നല്‍കി ജിന്‍സിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനു പ്രയത്‌നിക്കുമെന്നു ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഉറപ്പുനല്‍കി. പെരുമ്പാവൂര്‍ സ്വദേശിയാണ് ജിന്‍സ്. അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. സ്വന്തമായി വീടില്ലാത്ത ഇവര്‍ കുറച്ചുകാലം മുമ്പാണ് പേരാലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിച്ചത്. ജിന്‍സിന്റെ കുടുംബാംഗങ്ങളുടെ താമസത്തിനു എടപ്പാള്‍ കുമ്പിടി ഉമ്മത്തൂര്‍ നിരപ്പില്‍ താല്‍കാലിക സൗകര്യം എം.എല്‍.എ ഇടപെട്ട് ഒരുക്കിയിട്ടുണ്ട്. വയനാട്ടില്‍ താമസം തുടരാനാണ് താല്‍പര്യമെങ്കില്‍ മാനന്തവാടി നഗരസഭാപരിധിയില്‍ മൂന്നു സെന്റ് സ്ഥലവും വീടും നല്‍കാമെന്നു സ്‌നേഹിതന്‍ നാസര്‍ മാനു അറിയിച്ചതായി എം.എല്‍.എ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles