തൊഴിലാളികളെ ആദരിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലോക തൊഴിലാളി ദിനത്തില്‍ തൊഴിലാളികളെ ആദരിക്കുന്നു

മാനന്തവാടി: ലോക തൊഴിലാളി ദിനത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തൊഴിലാളികളെ ആദരിച്ചു. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓരോ പഞ്ചായത്തിലും മികച്ച സേവനം കാഴ്ച വെച്ച തൊഴിലാളികള്‍, മേറ്റുമാര്‍ ദേശീയ സമ്പാദ്യ പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ആര്‍.ഡി ഏജന്റ് എന്നിവരെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചത്. തൊഴിലാളികളായ രാജന്‍നായര്‍, ബേബി, ലീല ചന്ദ്രന്‍, ചന്ദ്രിക ബാലന്‍, പാത്തുട്ടി, മേറ്റ്മാരായ ഷിബി ജോസഫ്, അനിത മണികണ്ഠന്‍, ത്രേസ്യാമ്മ സുരേന്ദ്രന്‍, അനിത, പാര്‍വ്വതി, ആര്‍.ഡി ഏജന്റ് സെറീന എ.വി. എന്നിവര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയില്‍ നിന്നും ആദരം ഏറ്റുവാങ്ങി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എ.എന്‍ പ്രഭാകരന്‍ മെയ് ദിന സന്ദേശം നല്‍കി. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു, മെമ്പര്‍മാരായ പി.ചന്ദ്രന്‍, ഇന്ദിര പ്രേമചന്ദ്രന്‍, വി.ബാലന്‍, രമ്യ താരേഷ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സാബു കെ. മാര്‍ക്കോസ്, വനിത ക്ഷേമ ഓഫീസര്‍ എ.വി രോഷ്‌നി, ത്രേസ്യാമ്മ സുരേന്ദ്രന്‍, ആന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Social profiles