വയനാട് കെല്ലുരില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് ചൊവ്വാഴ്ച

മാനന്തവാടി: കെല്ലൂര്‍ പാരഡൈസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച കെല്ലൂര്‍ പാരഡൈസ് ഫ്‌ള്ഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുമെന്നു സംഘാടക സമിതി ഭാരവാഹികളായ ഹമീദ് കൊച്ചി, അബ്ദുല്ല വെട്ടന്‍, മമ്മൂട്ടി കീപ്രത്ത്, നൗഷാദ് ചക്കര, എം.കെ.ആഷിഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി 7.30നു ആരംഭിക്കുന്ന മത്സരത്തില്‍ വിവിധ ടീമുകളെ പ്രതിനിധാനം ചെയ്ത് ദേശീയ വോളിബോള്‍ താരങ്ങളായ കാര്‍ത്തിക്, മനു ജോസഫ്, ഗുരുപ്രസാദ്, പ്രൈം വോളി താരങ്ങളായ രാഹുല്‍, അന്‍സബ്, ഇഖ്ബാല്‍, അനു ജയിംസ്, തമിഴ്‌നാട് സംസ്ഥാന താരങ്ങളായ നന്ദകുമാര്‍, പിറവി സുധ തുടങ്ങിയവര്‍ കളത്തിലിറങ്ങും.

Leave a Reply

Your email address will not be published.

Social profiles