ഈദുല്‍ ഫിത്വര്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മുഖമുദ്ര-കെ.അബ്ദുല്‍ജലീല്‍ കണിയാമ്പറ്റ

പനമരം എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഈദ് ഗാഹില്‍ ഖത്തീബ് കെ.അബ്ദുല്‍ജലീല്‍ കണിയാമ്പറ്റ സന്ദേശം നല്‍കുന്നു.

പനമരം: ഈദുല്‍ ഫിത്വര്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മുഖമുദ്രയാണന്നു കെ.അബ്ദുല്‍ജലീല്‍ കണിയാമ്പറ്റ. ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ സന്ദേശം നല്‍കുകയായിരുന്നു ഖത്തീബുമായ അദ്ദേഹം. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിതദര്‍ശനത്തിന്റെ അടയാളപെടുത്തലുകളാണ് ഈദ്ഗാഹുകളില്‍ പ്രകടമാകുന്നത്. വിശ്വാസം സമൂഹത്തിനു ഉപകാരപെടുന്ന കര്‍മങ്ങളാക്കി മാറ്റാന്‍ വിശ്വാസികള്‍ തയാറാകണം. വെല്ലുവിളികളെ വിശ്വാസം മുറുകെ പിടിച്ചു നേരിടണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം ജനവാലി ഈദ് ഗാഹില്‍ പങ്കെടുത്തു.
മലര്‍വാടി ബാലസംഘം മാനന്തവാടി ഏരിയ തലത്തില്‍ നടത്തിയ പ്രശ്‌നോത്തിരി മത്സത്തിലെ വിജയികളായ ഷാസിയ മിന്‍ഹ, മാസിയ ഫാത്തിമ എന്നിവര്‍ക്കുള്ള സമ്മാനം ചടങ്ങില്‍ കെ.അബ്ദുല്‍ ജലീല്‍, കെ.പോക്കു എന്നിവര്‍ വിതരണം ചെയ്തു. പായസ വിതരണം നടന്നു.

Leave a Reply

Your email address will not be published.

Social profiles