വ്രതശുദ്ധിയുടെ പരിസമാപ്തിക്കു ഇക്കുറി ഇരട്ടിമധുരം

വൈത്തിരി: ഒരു മാസത്തെ വ്രതശുദ്ധിയുടെ പരിസമാപ്തിക്കു ഇക്കുറി ഇരട്ടിമധുരം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രങ്ങളണിഞ്ഞ് വിശ്വാസി സമൂഹം പള്ളികളില്‍ ഒത്തുകൂടി. കോവിഡ് കാലത്ത് അകലം പാലിച്ചും കുറച്ചുപേര്‍ മാത്രം പങ്കെടുത്തുമായിരുന്നു പള്ളികളില്‍ നമസ്‌കാരം. കോവിഡ് ഭീതി ഒരളവോളം അകന്ന ഇക്കുറി ഇതിനു മാറ്റമായി. ഈദ്ഗാഹുകള്‍ വിശ്വാസി പങ്കാളിത്തംകൊണ്ടു ധന്യമായി. ഇനിയുള്ള ദിനങ്ങളില്‍ വ്രതശുദ്ധ കൈമുതലാക്കി വിശ്വാസികള്‍ മുന്നോട്ടുപോകും. ചെറിയ പെരുന്നാളിന്റെ ചൈതന്യം ഓരോ വിശ്വാസിയുടെയും വീടുകളില്‍ അലയടിച്ചു. വീടുകള്‍ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ ശബ്ദമുഖരിതമായി. മൈലാഞ്ചിയണിഞ്ഞ കുട്ടികള്‍ പെരുന്നാള്‍ ആഘോഷത്തിനു മാറ്റുകൂട്ടി. കഷ്ട്ടപ്പാടുകളുടെയും തൊഴിലില്ലായ്മയുടെയും അകന്നിരിക്കലിന്റെയും നാളുകളിലെ നൊമ്പരങ്ങള്‍ക്കുമേല്‍ ആഹ്‌ളാദത്തിന്റെ ലേപനം പുരട്ടിയ ചെറിയ പെരുന്നാളിന്റെ നിറവിലാണ് വിശ്വാസികള്‍.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

Leave a Reply

Your email address will not be published.

Social profiles