വയനാട്ടിലെത്തിയ സഞ്ചാരികള്‍ക്കു ഭക്ഷ്യവിഷബാധ; 15 പേര്‍ ചികിത്സയില്‍

കല്‍പറ്റ:വയനാട് സന്ദര്‍ശനത്തിനെത്തിയ സഞ്ചാരികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റു. തിരുവനന്തപുരത്തുനിന്നെത്തിയ 15 അംഗ സംഘത്തിനാണ് ദുരനുഭവം. മേപ്പാടി, കമ്പളക്കാട് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍നിന്നു ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. മടക്കയാത്രയില്‍ താമരശേരി ചുരത്തില്‍വെച്ചാണ് സഞ്ചാരികള്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പുതുപ്പാടി ഗവ.ആശുപത്രിയില്‍ ചികിത്സ നേടിയ ഇവരെ പിന്നീട് താമരശേരി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി.

Leave a Reply

Your email address will not be published.

Social profiles