ഉക്രൈനില്‍നിന്നു തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനു സൗകര്യം ഒരുക്കുമെന്നു കേന്ദ്ര മന്ത്രി

ല്‍പറ്റ: റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനില്‍നിന്നു തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനു കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രി സ്മൃതി ഇറാനി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കല്‍പറ്റയില്‍ സന്ദര്‍ശിച്ച വിദ്യാര്‍ഥി സംഘത്തെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
ക്രൈനിലെ വിവിധ സര്‍വകലാശാലകളില്‍നിന്നു സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിയ വയനാട് സ്വദേശികളായ അലീന ബെന്‍, ക്രിസ്റ്റീന ബെന്‍, തേജ ഡൊമനിക്ക്, അര്‍ജുന്‍ കൃഷ്ണന്‍, ജിഷ്ണു ദേവ, സിന്‍ഡ്രല്ല, ആതിര എന്നിവരാണ് മന്ത്രിയെ കണ്ടത്. സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിച്ചതിനു വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള നന്ദി മന്ത്രിയെ അറിയിച്ചു.

Leave a Reply

Your email address will not be published.

Social profiles