ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം: കേന്ദ്ര മന്ത്രിയെ തിരുത്തി വയനാട് കലക്ടര്‍

കല്‍പറ്റ: ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം റാങ്കിംഗില്‍ വയനാട് വളരെ പിന്നിലാണെന്ന കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവന ശരിയല്ലെന്നു വയനാട് ജില്ലാ കലക്ടര്‍ എ.ഗീത. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഏപ്രിലിലെ ഡാറ്റ പ്രകാരം ജില്ല 30-ാം സ്ഥാനത്താണെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. ഡല്‍റ്റ റാങ്കിംഗില്‍ ചില മേഖലകളില്‍ മാത്രമാണ് ജില്ല പിന്നില്‍. ഓവര്‍ ഓള്‍ റാങ്കിംഗില്‍ വയനാട് മറ്റു ആസ്പിരേഷണല്‍ ജില്ലകളെ അപേക്ഷിച്ചു ഏറെ മുന്നിലാണ്. ഇക്കാര്യം കേന്ദ്ര മന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും കലക്ടര്‍ പറഞ്ഞു. ചൊവ്വാഴ്ച ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിലാണ് റാങ്കിംഗില്‍ വയനാട് വളരെ പിന്നിലാണെന്നു കേന്ദ്ര മന്ത്രി പറഞ്ഞത്.

Leave a Reply

Your email address will not be published.

Social profiles