അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്സ് കേരള വാര്‍ഷിക മേള ബത്തേരിയില്‍

കല്‍പറ്റ: പൊതുമരാമത്ത്, ജലസേചനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ എന്‍ജിനിയര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്സ് കേരളയുടെ 52-ാമത് വാര്‍ഷിക മേളയും കുടുംബസംഗമവും(വാര്‍ബിള്‍-2022) 14,15,16 തീയതികളില്‍ ബത്തേരി ഗ്രീന്‍ഹില്‍സ് പബ്ലിക് സ്‌കൂളില്‍ നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്നതും വിരമിച്ചവരുമായ എന്‍ജിനിയര്‍മാരും കുടുംബാംഗങ്ങളും പങ്കെടുക്കും. പുതിയ നിര്‍മാണ രീതികള്‍ പരിചയപ്പെടുത്തുന്ന സാങ്കേതിക സ്റ്റാളുകളും സെമിനാറുകളും മേളയില്‍ ഉണ്ടാകും. കലാകായിക മത്സരങ്ങള്‍, കലാസന്ധ്യ എന്നിവ മേളയുടെ ഭാഗമാണ്. 16ന് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

Leave a Reply

Your email address will not be published.

Social profiles