വായ്പ ക്രമക്കേട്: പുല്‍പള്ളി സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റിനെതിരെ
കെ.പി.സി.സി നേതൃത്വത്തിനു പരാതി നല്‍കിയെന്നു ഭരണസമിതി മുന്‍ അംഗങ്ങള്‍

കല്‍പറ്റ: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേട് നടത്തുന്നതിനു നേതൃത്വം നല്‍കിയ മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ.അബ്രഹാമിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയതായി ഭരണസമിതിയിലെ മുന്‍ അംഗങ്ങളായ ടി.എസ്.കുര്യന്‍, മണി പാമ്പനാല്‍, ബിന്ദു ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പണയ വസ്തുവിന്റെ മൂല്യം കണക്കാക്കി തയാറാക്കുന്ന രേഖയില്‍ തങ്ങളുടെ വ്യാജ ഒപ്പ് പതിച്ചും ചില ഫയലുകളില്‍ തെറ്റിദ്ധരിപ്പിച്ച് മുന്‍കൂട്ടി ഒപ്പുകള്‍ വാങ്ങിയുമാണ് അബ്രഹാമും മറ്റു ചിലരും വായ്പ വിതരണത്തില്‍ ക്രമക്കേട് കാട്ടിയത്. ഇക്കാര്യം സഹകരണ വകുപ്പ് അധികാരിയെ അറിയിച്ചെങ്കിലും നിരപരാധികളായ തങ്ങളെ സര്‍ചാജ് നടപടികളില്‍നിന്നു ഒഴിവാക്കാന്‍ നീക്കമില്ലെന്നും ഭരണസമിതി മുന്‍ അംഗങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles