വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലയ്ക്കു യൂത്ത് ക്ലബ് പുരസ്‌കാരം

കല്‍പറ്റ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച ക്ലബ്ബിന് നല്‍കുന്ന യൂത്ത് ക്ലബ് പുരസ്‌കാരം വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലക്ക് ലഭിച്ചു. ജില്ലാ കലക്ടര്‍ എ.ഗീത പുരസ്‌കാരം നല്‍കി. യുവജനസന്നദ്ധസംഘങ്ങളുടെ വളര്‍ച്ചയ്ക്കായി 2020-21 കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ക്ലബിനെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി.സനൂപ്, നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാരായ അക്ഷയ് അരവിന്ദ്, ഡിനു തോമസ്, സാമുവേല്‍ മാത്യു, ക്ലബ് ഭാരവാഹികളായ സുദര്‍ശനന്‍, ജോസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles