WARBLE 2K22 മെയ് 14 മുതല്‍

കല്‍പറ്റ: പൊതുമരാമത്ത്, ജലസേചനം, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ എന്‍ജിനീയര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്സ് കേരളയുടെ 52ാമത് വാര്‍ഷിക മേളയും കുടുംബ സംഗമവുമായ വാര്‍ബിള്‍ 2022, മെയ് 14,15,16 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്‌കൂളില്‍ നടത്തും. 14 ജില്ലകളിലുമുള്ള നിലവില്‍ സേവനമനുഷ്ഠിക്കുന്ന എന്‍ജിനീയര്‍മാരും റിട്ടയേഡ് എന്‍ജിനീയര്‍മാരും അവരുടെ കുടുംബാംഗങ്ങളും മേളയില്‍ പങ്കെടുക്കും. വകുപ്പ് മന്ത്രിമാര്‍, വിവിധ ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ മുതലായവരും മേളയുടെ ഭാഗമാകും.
മേളയില്‍ പുതിയ നിര്‍മാണ രീതികള്‍ പരിചയപ്പെടുത്തുന്നതിനുവേണ്ടിയുള്ള വിവിധ സാങ്കേതിക സ്റ്റാളുകളും സാങ്കേതിക സെമിനാറുകളും ഉണ്ടായിരിക്കും. മെയ് 14ന് സംസ്ഥാന പ്രസിഡണ്ട് പതാക ഉയര്‍ത്തി മേളയ്ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് അന്നേ ദിവസം എന്‍ജിനീയര്‍മാരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും കലാമത്സരങ്ങളും വൈകുന്നേരം എന്‍ജിനീയര്‍മാര്‍ നയിക്കുന്ന കലാസന്ധ്യയും അരങ്ങേറും. 15ന് രാവിലെ മാര്‍ച്ച് പാസ്റ്റോടുകൂടി കായിക മത്സരങ്ങള്‍ ആരംഭിക്കും. അന്നേ ദിവസം വൈകുന്നേരം വയനാടിന്റെ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന കലാസന്ധ്യയും അരങ്ങേറും. 16ന് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.

Leave a Reply

Your email address will not be published.

Social profiles